തിരുനാളിന് തുടക്കമായി
1483779
Monday, December 2, 2024 5:06 AM IST
പാലൂര്‍ക്കോട്ട സെന്റ്മേരീസ് ദേവാലയം
പാലൂര്‍ക്കോട്ട: പാലൂര്‍ക്കോട്ട സെന്റ്മേരീസ് ദേവാലയ തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ. ജോമോന് പാട്ടശ്ശേരില്‍ തിരുനാള്‍ കെടിയേറ്റ് നടത്തി. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ് എന്നിവ നടന്നു.
ഊരൂട് പള്ളി വികാരി ഫാ. ആന്റണി ചെന്നിക്കര കാര്‍മികത്വം വഹിച്ചു. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വൈകുന്നേരം ആറിന് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ് എന്നിവ നടക്കും. വ്യാഴാഴ്ച വൈകുന്നേരം ആറിന് വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം എന്നിവ നടക്കും. മാലപറമ്പ് സെന്റ്ജോസഫ്സ് ചര്‍ച്ച് വികാരി ഫാ. ജോസഫ് മുകളേപറമ്പില്‍ കാര്‍മികത്വം വഹിക്കും. 7.30ന് വീടുകളിലേക്ക് അമ്പെഴുന്നെള്ളിക്കല്. വെള്ളിയാഴ്ച വൈകുന്നേരം ആറിന് വിശുദ്ധ കുര്‍ബാന, ആദ്യവെള്ളി ആചരണം, ആരാധന.
ശനിയാഴ്ച 3.15ന് രൂപം എഴുന്നെള്ളിക്കല്‍, അഞ്ചിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, ലദീഞ്ഞ്. ചീരട്ടാമല ക്രിസ്തുരാജ പള്ളി വികാരി ഫാ. സിജോ പള്ളിമൂട്ടില് കാര്‍മികത്വം വഹിക്കും. 6.45ന് തിരുനാള്‍ പ്രദക്ഷിണം, ബാന്റ് മേളം, ശിങ്കാരി മേളം എന്നിവ നടക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 10ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, ലദീഞ്ഞ്, പ്രദക്ഷിണം. മരിയാപുരം ഫാത്തിമ മാതാ ഫൊറോനാ ദേവാലയ എപ്പിസ്കോപ്പല്‍ വികാരി ഫാ. ജോര്‍ജ് കളപ്പുരയ്ക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും.
തലഞ്ഞി സെന്റ്മേരീസ് ദേവാലയം
എടക്കര: തലഞ്ഞി സെന്റ്മേരീസ് ദേവാലയത്തില്‍ പരിശുദ്ധ അമലോല്‍ഭവ മാതാവിന്റെ തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ. ജെയ്നേഷ് പുതുക്കാട്ടില്‍ തിരുനാള്‍ കൊടിയേറ്റ് നടത്തി. തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, വചന സന്ദേശം എന്നിവ നടന്നു. മൂലേപ്പാടം സെന്റ് ജോസഫ്സ് ചര്‍ച്ച് വികാരി ഫാ. ഷിന്റോ പാലക്കുഴി സന്ദേശം നല്കി. ഇന്ന് വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് വിശുദ്ധ കുര്‍ബാന, വചന സന്ദേശം, നെവേന എന്നിവയുണ്ടാകും. മണിമൂളി പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. പ്രിന്‍സ് തെക്കേതില്‍ കാര്‍മികത്വം വഹിക്കും.