പെരിന്തല്‍മണ്ണ: വയനാട് ദുരന്തഭൂമിയില്‍ മികച്ച സേവനം കാഴ്ചവച്ച ജില്ലാ വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ ഇ. ഒ. അബ്ബാസിനും മറ്റു അംഗങ്ങള്‍ക്കും ദേശീയ മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് അഡ്വ. ഷിബു മീരാന്‍ അവാര്‍ഡ് നല്കി ആദരിച്ചു.
പ്രസിഡന്റ് കുറ്റിപ്പുളിയന് മുഹമ്മദാലി അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ബഷീര്‍ ഹുസൈന് തങ്ങള്‍, ജില്ലാ പഞ്ചായത്ത് മെന്പര് ടി.പി. ഹാരിസ്, മണ്ഡലം ലീഗ് ട്രഷറര്‍ അഡ്വ. പെരിഞ്ചീരി ഹനീഫ, മണ്ഡലം വൈസ് പ്രസിഡന്റ് സൈദ് അബു തങ്ങള്‍, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് റാഫി മൂര്‍ക്കനാട് തുടങ്ങിയവര്‍ പങ്കെടുത്തു.