പുലാമന്തോളിൽ കുളന്പുരോഗത്തിന് പ്രതിരോധ കുത്തിവയ്പ്
1443049
Thursday, August 8, 2024 5:12 AM IST
ചെമ്മലശ്ശേരി: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരം മൃഗസംരക്ഷണ വകുപ്പും പുലാമന്തോൾ ഗ്രാമപഞ്ചായത്ത് വെറ്ററിനറി ഡിസ്പെൻസറിയും സംയുക്തമായി നടത്തുന്ന സൗജന്യ കുളന്പുരോഗ, ചർമമുഴ പ്രതിരോധ കുത്തിവയ്പ് പുലാമന്തോൾ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു.
വൈസ് പ്രസിഡന്റ് ചന്ദ്രമോഹനൻ പനങ്ങാട് ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർക്ക് വാക്സിൻ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ പി.പി. സനിൽ, എം. ഹരികൃഷ്ണൻ, വെറ്ററിനറി സർജൻ ഡോ. ശ്രുതി എന്നിവരുടെ നേതൃത്വത്തിൽ ചെമ്മലശേരി കൊണ്ടത്തൊടി അബ്ദുൾഹമീദിന്റെ പശുവിന് കുത്തിവയ്പെടുത്തു.
ചെമ്മലശേരി ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് തൊണ്ടിയിൽ സുഹൈൽ, കർഷകരായ പാലോളി അബ്ദു, മുസ്തഫ കൊണ്ടത്തൊടി, ഹംസ തച്ചാക്കൽ തുടങ്ങിയവർ സംബന്ധിച്ചു.