ഓരാടംപാലം-വൈലോങ്ങര ബൈപാസ് സ്ഥലമേറ്റെടുപ്പ്: ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തി
1430398
Thursday, June 20, 2024 5:37 AM IST
മങ്കട : അങ്ങാടിപ്പുറത്തെ ഗതാഗത കുരുക്കിന് പരിഹാരമാകുന്ന ഓരാടംപാലം വൈലോങ്ങര ബൈപ്പാസിന്റെ നിർമാണത്തോടനുബന്ധിച്ച് ഭൂമി ഏറ്റെടുക്കൽ നടപടിയുമായി ബന്ധപ്പെട്ട് മങ്കട എംഎൽഎ മഞ്ഞളാംകുഴി അലി ജില്ലാ കളക്ടർ വി.ആർ. വിനോദുമായി കൂടിക്കാഴ്ച നടത്തി.
കിഫ്ബി ലാന്റ് അക്വസിഷൻ തഹസിൽദാർ വി.പി. രഘുമണി ചർച്ചയിൽ പങ്കെടുത്തു. സാമൂഹികാഘാത പഠനവും, വിദഗ്ദ്ധ സമിതി റിപ്പോർട്ടും ജില്ലാ കളക്ടർക്ക് സമർപ്പിക്കുകയും അത് അംഗീകരിക്കുകയും ചെയ്തിരുന്നു.
സ്ഥലമേറ്റടുപ്പുമായി ബന്ധപ്പെട്ട നടപടികൾ സമയ ബന്ധിതമായി നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി സ്ഥലമുടമകൾക്കുള്ള പരമാവധി നഷ്ടപരിഹാരം ലഭിക്കുന്നതിനാവശ്യമായ ഇടപെടൽ ഉണ്ടാകുമെന്നും എംഎൽഎ പറഞ്ഞു. തുടർ നടപടികൾ വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.