ഓ​വു​ചാ​ലി​ല്‍ ച​ത്ത പ​ശു​വി​നെ ത​ള്ളി: പ്ര​തി​ക​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Thursday, June 13, 2024 6:01 AM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ വെ​ളി​യം​തോ​ട് ഡ്രൈ​നേ​ജി​ല്‍ ച​ത്ത പ​ശു​വി​നെ ത​ള്ളി പ്ര​തി​ക​ള്‍ ക​ട​ന്ന് ക​ള​ഞ്ഞു.

ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍ മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​ശു​വി​നെ ഓ​വു​ചാ​ലി​ല്‍ നി​ന്ന് എ​ടു​ത്ത് കു​ഴി​ച്ച് മു​ടി. പ്ര​തി​ക​ള്‍​ക്കാ​യി അ​ടു​ത്തു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലെ സി​സി​ടി​വി പ​രി​ശോ​ധി​ച്ച് വ​രു​ന്നു.

ഇ​ത് സം​ബ​ന്ധി​ച്ച ആ​ര്‍​ക്കെ​ങ്കി​ലും വി​വ​രം ന​ല്‍​കു​വാ​ന്‍ ക​ഴി​യു​ക​യാ​ണെ​ങ്കി​ല്‍ നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ 04931 220365 ന​മ്പ​റി​ല്‍ അ​റി​യി​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.