ലെ​വ​ൽ ക്രോ​സു​ക​ളി​ൽ റ​ബ​റൈ​സ്ഡ് പാ​ഡു​ക​ൾ സ്ഥാ​പി​ച്ചു
Wednesday, June 19, 2024 7:20 AM IST
മേ​ലാ​റ്റൂ​ർ: ലെ​വ​ൽ ക്രോ​സു​ക​ളി​ലെ യാ​ത്രാ​ക്ലേ​ശം അ​വ​സാ​നി​ക്കു​ന്നു. ഷൊ​ർ​ണ്ണൂ​ർ-​നി​ല​മ്പൂ​ർ പാ​ത​യി​ലെ ലെ​വ​ൽ ക്രോ​സു​ക​ളി​ൽ ഇ​നി യാ​ത്ര​ക്കാ​ർ​ക്ക് സു​ഖ​ക​ര​മാ​യി യാ​ത്ര ചെ​യ്യാം. നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന കോ​ൺ​ക്രീ​റ്റ് ക​ട്ട​ക​ൾ​ക്ക് പ​ക​രം റ​ബ​റൈ​സ്ഡ് ക്രോ​സിം​ഗ് പാ​ഡു​ക​ൾ സ്ഥാ​പി​ച്ചു. പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ൽ ഇ​ത് ആ​ദ്യ​മാ​യി വ​രു​ന്ന​ത് ഷൊ​ർ​ണ്ണൂ​ർ - നി​ല​മ്പൂ​ർ പാ​ത​യി​ലാ​ണ്. പ​ട്ടി​ക്കാ​ട്, മേ​ലാ​റ്റൂ​ർ, ചെ​റു​ക​ര, വ​ല്ല​പ്പു​ഴ എ​ന്നീ ക്രോ​സിം​ഗു​ക​ളി​ൽ റ​ബ​റൈ​സ്ഡ് പാ​ഡു​ക​ൾ സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞു.