പുസ്തകവണ്ടിക്ക് സ്വീകരണം നല്കി
1430733
Saturday, June 22, 2024 1:01 AM IST
പെരിയാട്ടടുക്കം: ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ക്കായി പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ എല്ലാ വിദ്യാലയങ്ങളിലും എത്തിക്കുവാനുള്ള പത്മശ്രീ പുസ്തകവണ്ടി പെരിയാട്ടടുക്കം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ എത്തി.
വായനാവാരത്തിന്റെ ഉദ്ഘാടനം കവി നാലപ്പാടം പത്മനാഭന് നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ശശിധരന് അധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസ് ജോളി ജയിംസ് പ്രസംഗിച്ചു. അധ്യാപകരായ പി.ലേഖ സ്വാഗതവും ഷീബ നന്ദിയും പറഞ്ഞു.