ഫോട്ടോഗ്രഫി വർക്ഷോപ്പ് സംഘടിപ്പിച്ചു
1430843
Saturday, June 22, 2024 5:56 AM IST
പുൽപ്പള്ളി: പഴശിരാജ കോളജിലെ മാധ്യമ വിഭാഗത്തിന്റെ നേതൃത്വത്തിൽ "പിക്സൽ’ എന്ന പേരിൽ ഫോട്ടോഗ്രഫി വർക്ഷോപ്പ് സംഘടിപ്പിച്ചു. മുട്ടിൽ ഡബ്ല്യുഎംഒ കോളജിലെ മാധ്യമ വിഭാഗം അസിസ്റ്റന്റ് പ്രഫസർ അശ്വിൻ സരിഗയാണ് ക്ലാസിന് നേതൃത്വം നൽകിയത്. വർക്ഷോപ്പിൽ ഫോട്ടോഗ്രഫിയുടെ അടിസ്ഥാനങ്ങൾ മുതൽ പുതിയ സാങ്കേതിക വിദ്യകൾവരെ വിശദീകരിച്ചു.
പ്രായോഗിക പരിശീലനത്തിനായി കാന്പസ് പരിസരത്ത് വിദ്യാർഥികൾക്ക് ഫോട്ടോ എടുക്കാൻ അവസരവും നൽകി. പരിപാടിയിൽ ജേർണലിസം വിഭാഗം മേധാവി ഡോ. ജോബിൻ ജോയ്, അസിസ്റ്റന്റ് പ്രഫ. ഷോബിൻ മാത്യു, ലിതിൻ മാത്യു, ആതിര രമേഷ്, സഞ്ജീവ് കൃഷ്ണൻ, ദേവിക ബി. രാജ് എന്നിവർ നേതൃത്വം നൽകി.