ശുചീകരണ പ്രവർത്തി നടത്തി മാതൃകയായി ട്രോമാകെയർ അംഗങ്ങൾ
1430397
Thursday, June 20, 2024 5:37 AM IST
വണ്ടൂർ: വാദ്ധക്യ സഹജമായ രോഗത്തെ തുടർന്ന് വീട്ടിൽ ഒറ്റപ്പെട്ടു പോയ വണ്ടൂർ വടക്കുംപാടം സ്വദേശിയുടെ വീടും പരിസരവും പൂർണമായും വൃത്തിയാക്കി ട്രോമാകെയർ വണ്ടൂർ യൂണിറ്റ് അംഗങ്ങൾ മാതൃകയായി.
ഏറെനാളായി കിടപ്പിലും ഒറ്റക്കും കഴിയുന്നതിനാൽ വീട് ശുചീകരണം നടത്താത്തതിനാൽ കാട് പിടിച്ചും ചിതലരിച്ചും കിടക്കുന്ന അവസ്ഥയിലായിരുന്നു. ഇക്കാര്യം ട്രോമാകെയർ യൂണിറ്റിന്റെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് വീടും പരിസരവും ശുചീകരണം നടത്തിയത്.
ബുധനാഴ്ച രാവിലെ എട്ട് മണി മുതൽ 12 മണി വരെയായിരുന്നു ശുചീകരണം. ട്രോമാകെയർ വണ്ടൂർ യൂണിറ്റിലെ ഇരുപതോളം അംഗങ്ങൾ ഈ മാതൃക പ്രവർത്തിയിൽ പങ്കെുടുത്തു.ജില്ലാ ജോയിന്റ് സെക്രട്ടറി കെ. അഷ്റഫ്, ജില്ലാ വനിതാ വിങ്ങ് വൈസ് പ്രസിഡന്റ് പി. റഹ്മത്ത്, യൂണിറ്റ് സെക്രട്ടറി, പി. ഉണ്ണികൃഷ്ണൻ, കെ.സി. ശിവകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.