കോഴിക്കൂടിനകത്തു നിന്നും പെരുമ്പാമ്പിനെ പിടികൂടി
1430213
Wednesday, June 19, 2024 7:20 AM IST
പെരിന്തൽമണ്ണ: കുന്നപ്പള്ളി മങ്കടക്കുഴിയിൽ അബ്ദുസ്സലാമിന്റെ വീട്ടിലെ കോഴിക്കൂടിനകത്തു കയറിയ പെരുമ്പാമ്പിനെ പിടികൂടി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷന് യൂണിറ്റ് പ്രവർത്തകർ.
കോഴിയെ വിഴുങ്ങിയ നിലയിൽ കണ്ടെത്തിയ പെരുന്പാന്പിനെ കേരള വനംവകുപ്പ് സർപ്പാ റെസ്ക്യൂവർമാരായ യൂണിറ്റ് ലീഡർ ശുഹൈബ് മാട്ടായ, ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി എന്നിവർ ചേർന്നാണ് പിടികൂടിയത്. പാമ്പിനെ നിലമ്പൂർ അമരമ്പലം സൗത്ത് ഫോറസ്റ്റ് ആർആർടി ഉദ്യോഗസ്ഥർക്ക് കൈമാറും.