വായനദിനത്തിൽ ഹ്രസ്വചിത്രവുമായി സ്കൂൾ വിദ്യാർഥികൾ
1430704
Friday, June 21, 2024 11:24 PM IST
ചവറ: വായനദിനത്തിൽ ഹ്രസ്വചിത്രവുമായി തേവലക്കര ഈസ്റ്റ് ഗവ. എൽപി സ്കൂളിലെ വിദ്യാർഥികൾ. ബാലസാഹിത്യകാരൻ ഡോ. കെ ശ്രീകുമാറിന്റെ വിശപ്പ് എന്ന കഥയിലൂടെയാണ് സഹജീവിസ്നേഹത്തിന്റേയും മാനവികതയുടെയും സന്ദേശം പകരുന്ന പാഠഭാഗം തേവലക്കര ഈസ്റ്റ് ഗവ. എൽപി സ്കൂളിലെ കുരുന്നുകൾ ഹ്രസ്വചിത്രമാക്കി പ്രദർശിപ്പിച്ചത്.
ഹ്രസ്വചിത്രത്തിന്റെ പ്രദർശന ഉദ്ഘാടനം പഞ്ചായത്ത് അംഗം രാധിക ഓമനക്കുട്ടൻ നിർവഹിച്ചു.
നല്ല വായന പദ്ധതി ഉദ്ഘാടനം പ്രഫ. എസ്. അജയൻ നിർവഹിച്ചു. അധ്യാപക പരിശീലകൻ ജി. പ്രദീപ് കുമാർ, കാട്ടുവിള ഗോപാലകൃഷ്ണപിള്ള, പ്രഥമ അധ്യാപിക വി.വിജയലക്ഷ്മി, സരോജാക്ഷൻ, അഖില, ജ്യോതിഷ്കണ്ണൻ ബി.നിതാബിനു, അജിതാകുമാരി, രാജ് ലാൽ തോട്ടുവാൽ, ഷിബി എന്നിവർ പ്രസംഗിച്ചു.