‘ക്ഷേത്ര ഭരണസമിതിയെ അപകീർത്തിപ്പെടുത്തി ഭരണം പിടിച്ചെടുക്കാൻ ദേവസ്വം ബോർഡ് നീക്കം’
1430621
Friday, June 21, 2024 5:53 AM IST
അങ്ങാടിപ്പുറം: ഇടത്തുപുറം പൂന്താനം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിലവിലുള്ള ഭരണസമിതിക്കെതിരായി വ്യാജ ആരോപണങ്ങൾ ചമച്ച് ക്ഷേത്രഭരണം പിടിച്ചെടുക്കാൻ മലബാർ ദേവസ്വം ബോർഡ് ശ്രമിക്കുന്നതായി ക്ഷേത്രം ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ കുറ്റപ്പെടുത്തി.
പരമേശ്വരൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അങ്ങാടിപ്പുറം പഞ്ചായത്തിലെ ഹൈന്ദവ സംഘടനാനേതാക്കളും ക്ഷേത്ര പ്രതിനിധികളും പങ്കെടുത്തു. ദേവസ്വം ബോർഡിന്റെ നീക്കത്തിനെതിരേ ഭക്തജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് യോഗം അറിയിച്ചു.
ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി വി.എസ്. പ്രസാദ്, ആർഎസ്എസ് വിഭാഗ് സേവാ പ്രമുഖ് കെ. ഭാസ്കരൻ, ക്ഷേത്രസംരക്ഷണ സമിതി ജില്ലാ സെക്രട്ടറി ടി.പി. സുധീഷ്, സേവാഭാരതി ജില്ലാ സെക്രട്ടറി മുരളി അരിപ്ര, ബി. രതീഷ്,
എം. ഗോപി, അനൂപ് നടുവിലേടത്ത്മന, ക്ഷേത്ര പ്രതിനിധികളായ കെ.പി. വാസു മാഷ്, കിളിയിൽ മുകുന്ദൻ, സി.ടി. വിശ്വനാഥൻ, കുഞ്ഞുണ്ണി ഞെരളത്ത്, ഉണ്ണിക്കുട്ടൻ എന്നിവർ സംസാരിച്ചു.