വണ്ടൂർ സ്വദേശി തൂത്തുക്കുടിയിൽ വാഹനാപകടത്തിൽ മരിച്ചു
1430676
Friday, June 21, 2024 10:19 PM IST
വണ്ടൂർ: വണ്ടൂർ തിരുവാലി സ്വദേശി തൂത്തുക്കുടിയിൽ വാഹനാപകടത്തിൽ മരിച്ചു. ഷാരകുന്നിൽ പുത്തനാഴി വിഷ്ണു (32) ആണ് മരിച്ചത്.
നേവി ഉദ്യോഗസ്ഥനായ ഇദ്ദേഹം ഇന്നലെ രാവിലെ യോഗ പരിശീലനത്തിൽ പങ്കെടുക്കുന്നതിന് താമസസ്ഥലത്ത് നിന്ന് ബൈക്കിൽ പോകുന്നതിനിടെ എതിർദിശയിൽ നിന്നും വന്ന ബസിടിച്ചാണ് അപകടം.
കുടുംബവുമൊത്ത് തൂത്തുക്കുടിയിലാണ് വിഷ്ണുവിന്റെ താമസം. മാതാവ്: ബേബി. ഭാര്യ: അക്ഷയ. മകൾ: അനഹിത. മൃതദേഹം നിയമ നടപടികൾക്ക് ശേഷം നേവി ഉദ്യോഗസ്ഥർ ഷാരത്ത് കുന്നിലെ വസതിയിൽ എത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കരിക്കും.