സ്വ​കാ​ര്യ വ്യ​ക്തി പാ​ട്ട​ത്തി​നെ​ടു​ത്ത​ വ​ണ്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ​ക സ്ഥ​ലം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ശ്ര​മം തു​ട​ങ്ങി
Saturday, June 22, 2024 5:40 AM IST
വ​ണ്ടൂ​ർ: സ്വ​കാ​ര്യ വ്യ​ക്തി പാ​ട്ട​ത്തി​നെ​ടു​ത്ത് സി​നി​മ തി​യേ​റ്റ​ർ നി​ർ​മി​ച്ച വ​ണ്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​ത്ത് വ​ക സ്ഥ​ലം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ശ്ര​മം തു​ട​ങ്ങി. 1970ലാ​ണ് 99 വ​ർ​ഷ​ക്കാ​ല​ത്തേ​ക്ക് സ്വ​കാ​ര്യ വ്യ​ക്തി​ക്ക് 50 സെ​ന്‍റ് സ്ഥ​ലം പാ​ട്ട​ത്തി​ന് ന​ൽ​കി​യ​ത്. എ​ന്നാ​ൽ പാ​ട്ട കാ​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ കൈ​വ​ശം ഇ​ല്ലെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

വ​ണ്ടൂ​ർ - മ​ഞ്ചേ​രി റോ​ഡി​ൽ വി​എം​സി ഹൈ​സ്കൂ​ൾ മൈ​താ​ന​ത്തി​ന് സ​മീ​പ​ത്താ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​മാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് പാ​ട്ട​ത്തി​ന് ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് ഈ ​സ്ഥ​ല​ത്ത് സ്വ​കാ​ര്യ​വ്യ​ക്തി സ്വ​ന്തം നി​ല​യി​ൽ കെ​ട്ടി​ടം നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു. കെ​ട്ടി​ട നി​കു​തി അ​ട​ക്കം സ്വ​കാ​ര്യ വ്യ​ക്തി​യാ​ണ് അ​ട​ച്ചി​രു​ന്ന​ത്.

സി​നി​മ കാ​ണാ​ൻ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​തോ​ടെ തി​യേ​റ്റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും നി​ല​ച്ചു. ഇ​തോ​ടെ പ​ഞ്ചാ​യ​ത്തി​ന്‍റെ സ്ഥ​ലം കാ​ടു​ക​യ​റി ന​ശി​ച്ചു. ഇ​തി​നെ​തി​രേ പ്ര​തി​ഷേ​ധ​ങ്ങ​ളും ശ​ക്ത​മാ​യി. പു​തു​താ​യി ചു​മ​ത​ല​യേ​റ്റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​എം. സീ​ന, വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ട്ടി​ക്കാ​ട​ൻ സി​ദ്ദീ​ഖ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ സ്ഥ​ലം തി​രി​ച്ചു പി​ടി​ക്കാ​നാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. സ്ഥ​ലം തി​രി​ച്ചു​പി​ടി​ച്ച് ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് നി​ർ​മി​ക്കാ​നാ​ണ് തീ​രു​മാ​നം.