പരിയാപുരം സെന്റ്മേരീസ് സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു
1430614
Friday, June 21, 2024 5:53 AM IST
അങ്ങാടിപ്പുറം: പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി വിജയോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 65 വിദ്യാർഥികൾക്ക് പുരസ്കാരം നൽകി.
സമ്മേളനത്തിൽ സ്കൂൾ അസി.മാനേജർ ഫാ.സിറിൾ ഇലക്കുടിക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം പി. ഷഹബാൻ, ബ്ലോക്ക് പഞ്ചായത്തംഗം വിൻസി അനിൽ, ഗ്രാമപഞ്ചായത്ത് അംഗം അനിൽ പുലിപ്ര, പിടിഎ പ്രസിഡന്റ് സാജു ജോർജ്,
പ്രിൻസിപ്പൽ പി.ടി.സുമ, പ്രഥമാധ്യാപിക ജോജി വർഗീസ്, വിജയഭേരി കോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, സ്കൂൾ ലീഡർ ജിയ മരിയ റോസ്, പി.അനന്യ കൃഷ്ണ, സി.ടി. സന ഷിറിൻ എന്നിവർ പ്രസംഗിച്ചു.