എംഡിഎംഎയുമായി യുവാവ് പിടിയില്‍
1430207
Wednesday, June 19, 2024 7:20 AM IST
മേലാറ്റൂർ: പാണ്ടിക്കാട്, മേലാറ്റൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ , കഞ്ചാവ് എന്നിവ വില്‍പ്പന നടത്തുന്ന പ്രധാനകണ്ണിയെ മേലാറ്റൂര്‍ പോലീസും ജില്ലാ ലഹരിവിരുദ്ധസ്ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് ഒറവുംപുറം മദ്രസപ്പടി സ്വദേശി കിഴക്കുംപറമ്പന്‍ നിഷാ(26)മിനെയാണ് 24 ഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള എംഡിഎംഎയും 10 ഗ്രാം കഞ്ചാവും ഹാഷിഷ് ഓയിലുമായി അരിക്കണ്ടംപാക്ക് ചെമ്മന്തിട്ടവച്ച് മേലാറ്റൂര്‍ സിഐ സുരേഷ്ബാബുവിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്.
ജില്ലയില്‍ ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിമാഫിയാസംഘത്തിലെ കണ്ണികളെകുറിച്ച് മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.ശശിധരന് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെയടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി കെ.കെ.സജീവിന്റെ നേതൃത്വത്തില്‍ മേലാറ്റൂര്പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
നിഷാമിന്റെ പേരില്‍ മേലാറ്റൂര്‍ പോലീസ് സ്റ്റേഷനില്‍ ഒരു കൊലപാതകക്കേസും പാണ്ടിക്കാട് സ്റ്റേഷനില്‍ എന്‍ഡിപിഎസ് കേസും നിലവിലുണ്ട്. മേലാറ്റൂര്‍ സിഐ സുരേഷ്ബാബു,എസ്സിപിഒമാരായ ജോര്‍ജ് സെബാസ്റ്റ്യന്‍, ഗോപാലകൃഷ്ണന്, ചന്ദ്രദാസ്, പ്രിയജിത്ത്, എന്നിവരും ജില്ലാ ആന്റിനര്‍ക്കോട്ടിക് സ്ക്വാഡും പരിശോധന സംഘത്തിലുണ്ടായിരുന്നു.