ഉന്നത വിജയം നേടിയ ഓട്ടോ തൊഴിലാളികളുടെ മക്കളെ അനുമോദിച്ചു
1429948
Monday, June 17, 2024 5:44 AM IST
കൊളത്തൂർ: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഓട്ടോ തൊഴിലാളികളുടെ മക്കളെ അനുമോദിച്ചു. കൊളത്തൂർ വ്യാപാരഭവനിൽ നടന്ന അനുമോദന സമ്മേളനം മൂർക്കനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. അബ്ദുൾ മുനീർ ഉദ്ഘാടനം ചെയ്തു.
ഓട്ടോ തൊഴിലാളി യൂണിയൻ പ്രസിഡന്റ് ശ്രീധരൻ കൊളത്തൂർ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി വർക്കിംഗ് പ്രസിഡന്റ് ഷബീർ കൊളത്തൂർ, ഉണ്ണികൃഷ്ണൻ പൂണോത്ത്, പി. ജയൻ എന്നിവർ സംസാരിച്ചു.