ടി.ജെ. മാർട്ടിനെ ആദരിച്ചു
1430617
Friday, June 21, 2024 5:53 AM IST
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട സിൻഡിക്കേറ്റ് മെമ്പർ ടി.ജെ. മാർട്ടിനെ തേഞ്ഞിപ്പലം വൈഎംസിഎ ആദരിച്ചു. തേഞ്ഞിപ്പലം സെന്റ്മേരീസ് പള്ളി പാരിഷ് ഹാളിൽ നടന്ന അനുമോദന ചടങ്ങ് പള്ളി വികാരി ഫാ. അബ്രഹാം സ്രാമ്പിക്കൽ മാർട്ടിനെ പൊന്നാട അണിയിച്ച് ഉദ്ഘാടനം ചെയ്തു.
തേഞ്ഞിപ്പലം സെന്റ്പോൾസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഡീനാ ജോൺ ബി.എസ് മുഖ്യപ്രഭാഷണം നടത്തി. ടി.ജെ. മാർട്ടിന് സിസ്റ്റർ മെമന്റോ കൈമാറി. വൈഎംസിഎ പ്രസിഡന്റ് കെ.എൽ. ആന്റണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കെ.വി. അഗസ്റ്റിൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോട്ടണി വിഭാഗം സീനിയർ പ്രഫ. ഡോ. സന്തോഷ് നമ്പി, മുൻ പ്രസിഡന്റ് പി.ജെ സണ്ണിച്ചൻ, ജോയിന്റ് സെക്രട്ടറി അലോഷ്യസ് ആന്റണി, പി.ജെ. മോസസ് എന്നിവർ പ്രസംഗിച്ചു.
വൈസ് പ്രസിഡന്റ് കെ.സി. ജോസഫ്, അമൽ അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി. മാർട്ടിൻ മറുപടി പ്രസംഗം നടത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്രിസ്ത്യൻ മാനേജ്മെന്റ് കൺസോർഷ്യം, കോൺഗ്രസ് സംഘടനകളായ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ, കേരള പ്രദേശ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ സഹായത്തോടെയാണ് സിൻഡിക്കേറ്റ് ഇലക്ഷനിൽ ഒന്നാം റൗണ്ടിൽ തന്നെ വിജയിച്ചതെന്നു അദ്ദേഹം പറഞ്ഞു. കുവൈത്തിലെ ദുരന്തത്തിൽ മരിച്ച പ്രവാസികൾക്ക് യോഗം ആദരാഞ്ജലി അർപ്പിച്ചു.