"ഭാരതീയ വിദ്യാനികേതൻ സൃഷ്ടിച്ചത് മഹത്തായ വിദ്യാഭ്യാസ മാതൃക'
1430205
Wednesday, June 19, 2024 7:19 AM IST
പെരിന്തൽമണ്ണ: കേരളത്തിൽ വിദ്യാഭ്യാസ രംഗത്ത് ഭാരതീയ വിദ്യാനികേതൻ സൃഷ്ടിച്ചത് മഹത്തായ വിദ്യാഭ്യാസ മാതൃകയാണെന്ന് ദേശീയ അധ്യാപക പുരസ്കാര ജേതാവും സഹോദയ മലപ്പുറം ജില്ലാ രക്ഷാധികാരിയുമായ കെ. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. പെരിന്തൽമണ്ണ ശ്രീവള്ളുവനാട് വിദ്യാഭവനിൽ വച്ച് നടന്ന ഭാരതീയ വിദ്യാനികേതൻ മലപ്പുറം ജില്ലാ വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതീയ വിദ്യാനികേതൻ ജില്ലാ അധ്യക്ഷൻ എം. രാജീവ് അധ്യക്ഷത വഹിച്ചു. വിവിധ വിദ്യാലയങ്ങളിൽ സേവന രംഗത്ത് 25 വർഷം പൂർത്തിയാക്കിയവരെ പരിപാടിയിൽ ആദരിച്ചു.
എസ്എസ്എൽസിയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളേയും ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് എ പ്ലസ് ലഭിച്ച വണ്ടൂർ ഗുരുകുലം വിദ്യാലയത്തിനും ഉപഹാരങ്ങൾ നൽകി. വിവിധ സെഷനുകളിലായി കെ. ഉണ്ണികൃഷ്ണൻ, കെ.ആർ റെജി , അഡ്വ. ശ്രീനാഥ് ശങ്കർ, കെ.അനീഷ്, ഡോ. രാമചന്ദ്രൻ, ടി. ഉഷ, കെ.കൃഷ്ണകുമാർ, എം. ബാലസുബ്രഹ്മണ്യൻ, എം.ജയപ്രകാശ്, പ്രഫ. എം.വി. കിഷോർ, സജിത്ത് ചെല്ലൂർ, എം.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.