മണ്ണാറമ്പ്-മേലെ അരിപ്ര ബൈപാസ് റോഡ് നാടിന് സമർപ്പിച്ചു
1430209
Wednesday, June 19, 2024 7:20 AM IST
മങ്കട: മണ്ണാറമ്പ്-മേലെ അരിപ്ര ബൈപാസ് റോഡ് മഞ്ഞളാംകുഴി അലി എം എൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10.5 ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നവീകരിച്ചത്.
പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ , അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ഷബീർ കറുമുക്കിൽ, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. നജ്മ തബ്ഷീറ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അയമു , വാക്കാട്ടിൽ സുനിൽ ബാബു, വാർഡ് മെമ്പർമാരായ ജസീന അങ്കക്കാടൻ, ദാമോദരൻ കാക്ക കുന്നുമ്മൽ, ബഷീർ തൂമ്പലക്കാടൻ, കെ.ടി. അൻവർ സാദാത്ത് , അബൂ താഹിർ തങ്ങൾ, ഹാരിസ് കളത്തിൽ, കെ.എസ്. അനീഷ് തുടങ്ങിയവർ സംസാരിച്ചു.