‘വയനാട്ടില്‍ പ്രിയങ്ക ഗാന്ധി ചരിത്ര ഭൂരിപക്ഷത്തിന് വിജയിക്കും’
1430210
Wednesday, June 19, 2024 7:20 AM IST
നിലമ്പൂര്‍: വയനാട്ടില്‍ പ്രിയങ്കാ ഗാന്ധി ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത്. ഇന്ദിരാഗാന്ധിയുടെ രൂപസാദൃശ്യത്തില്‍ മാത്രമല്ല സ്വഭാവത്തില്‍ പോലും പ്രിയങ്കാ ഗാന്ധിക്ക് രൂപസാദൃശ്യമുണ്ട്. ഇന്ദിരാഗാന്ധിയുടെ പിന്തുടര്‍ച്ചക്കാരിയായാണ് പ്രിയങ്ക ഗാന്ധിയെ രാജ്യം കാണുന്നത്.
ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള പ്രിയങ്കാ ഗാന്ധി അവിടെ കോണ്‍ഗ്രസിനെ ശക്തിയോടെ തിരിച്ചു കൊണ്ടുവന്നിരിക്കുകയാണെന്നും അഞ്ചു ലക്ഷത്തില്‍ കുറയാത്ത ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും ആര്യാടന് ഷൗക്കത്ത് പറഞ്ഞു.