ഗേ​റ്റി​ൽ കു​ടു​ങ്ങി മ​രി​ച്ച കു​ട്ടി​യു​ടെ മു​ത്ത​ശ്ശി ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു
Friday, June 21, 2024 10:19 PM IST
തി​രൂ​ർ: തി​രൂ​ർ വൈ​ല​ത്തൂ​രി​ൽ അ​ടു​ത്ത വീ​ട്ടി​ലെ റി​മോ​ട്ട് ക​ൺ​ട്രോ​ൾ ഗേ​റ്റി​ൽ കു​ടു​ങ്ങി മ​രി​ച്ച ഒ​മ്പ​തു​വ​യ​സു​കാ​ര​ന്‍റെ മു​ത്ത​ശ്ശി​യും മ​രി​ച്ചു. കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം കാ​ണാ​നെ​ത്തി​യ മു​ത്ത​ശ്ശി ചെ​ങ്ങ​ണ​ക്കാ​ട്ടി​ൽ കു​ന്ന​ശേ​രി ആ​സി​യ (55) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് മ​രി​ച്ച​ത്.

ആ​സി​യ​യു​ടെ മൂ​ത്ത മ​ക​ൻ അ​ബ്ദു​ൾ ഗ​ഫൂ​റി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് സി​നാ​ൻ ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഗേ​റ്റി​ൽ കു​ടു​ങ്ങി മ​രി​ച്ച​ത്.വീ​ടി​ന്‍റെ തൊ​ട്ട​ടു​ത്തു​ള്ള ഗേ​റ്റി​ലൂ​ടെ ക​ട​ന്ന് കു​ട്ടി അ​പ്പു​റ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു.

ഗേ​റ്റ് പെ​ട്ടെ​ന്ന് വ​ന്ന​ട​യു​ക​യും ഗേ​റ്റി​നു​ള്ളി​ൽ കു​ടു​ങ്ങി മു​ഹ​മ്മ​ദ് സി​നാ​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യു​മാ​യി​രു​ന്നു. പ​രി​ക്കേ​റ്റ കു​ട്ടി​യെ കോ​ട്ട​ക്ക​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ക​ബ​റ​ട​ക്കി.