പോക്സോ കേസില്‍ 19കാരന് അഞ്ചുവര്‍ഷം തടവ്
1430618
Friday, June 21, 2024 5:53 AM IST
നിലമ്പൂര്‍: 16 വയസുകാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ 19 കാരന് അഞ്ചു വര്‍ഷവും രണ്ടുമാസവും തടവും 5,000 രൂപ പിഴയടക്കാനും ശിക്ഷ. പോത്തുകല്‍ വെളുമ്പിയംപാടം ചെന്നംപൊട്ടി ഉണ്ണിക്കുട്ടനെതിരേയാണ് നിലമ്പൂര്‍ അതിവേഗ സ്പെഷല്‍ കോടതി ജഡ്ജ് കെ.പി. ജോയി ശിക്ഷ വിധിച്ചത്.
2019 ഓഗസ്റ്റ് മാസത്തിലെ രണ്ട് ദിവസങ്ങളിലായി രാത്രി 12 മണിയോടെ പരാതിക്കാരിയെ ലൈംഗികമായി ദുരുപയോഗം ചെയ്യണമെന്നുള്ള ഉദ്ദേശത്തോടു കൂടി പരാതിക്കാരി താമസിക്കുന്ന വീട്ടുപറമ്പിലേക്ക് അതിക്രമിച്ച് കയറി ലൈംഗീകാതിക്രമം നടത്തിയെന്നാണ് കേസ്. വഴിക്കടവ് പോലീസ് സ്റ്റേഷന് സബ്ഇന്‍സ്പെക്ടര്‍ ആയിരുന്ന ബി.എസ്. ബിനുവാണ് കേസന്വേഷണം നടത്തി പ്രതിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. സാം കെ. ഫ്രാന്‍സിസ് ഹാജരായി.പ്രോസിക്യൂഷന് ലൈസണ്‍ വിംഗിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.സി. ഷീബ പ്രോസീക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.