എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
1430812
Saturday, June 22, 2024 5:02 AM IST
കൊച്ചി: നഗരത്തിൽ വില്പന യ്ക്കെത്തിച്ച 11.62 ഗ്രാം എംഡി എംഎയുമായി യുവാവ് പോലീ സിന്റെ പിടിയിലായി. മരട് സ്വദേശി ജോമിന് ജോഷി(28) ആണ് അറസ്റ്റിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാന ത്തിൽ കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും പാലാരിവട്ടം പോലീസും ചേര്‍ന്ന് ചക്കരപ്പറമ്പ് നെട്ടയില്‍ ലെയിനിലെ അമീന്‍സ് അലിഫ് എന്ന അപ്പാര്‍ട്ട്മെന്റില്‍ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. എംഡിഎംഎ വില്പന നത്തി ലഭിച്ച 1,17,000 രൂപയും ഇയാളുടെ പക്കല്‍ നിന്നു കണ്ടെടുത്തു.
സിപ്പ് ലോക്ക് കവറിലാക്കി സുക്ഷിച്ചിരുന്ന എംഡിഎംഎ കൊച്ചിയിലെ യുവാക്കളെ കേന്ദ്രീകരിച്ച് വില്പന നടത്താന്‍ എത്തിച്ചതാണെന്ന് പോലീസിനോട് പ്രതി പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.