കുളിർമല ബയോപാർക്ക് പദ്ധതിക്ക് ഡിപിആർ തയാറാക്കാൻ കൗൺസിൽ അനുമതി
1430399
Thursday, June 20, 2024 5:37 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭയിൽ കുളിർമല ബയോപാർക്ക് പദ്ധതി ഒരുങ്ങുന്നു. ഡിപിആർ തയ്യാറാക്കി സമർപ്പിക്കുന്നതിന് കൗൺസിൽ അംഗീകാരം നൽകി.
ടൂറിസം സാധ്യതകളേറെയുള്ള പെരിന്തൽമണ്ണയിലെ കുളിർമലയിൽ ബയോപാർക്ക് നിർമിക്കും.വിവിധ മേഖലകളിൽ വലിയ മുന്നേറ്റവും മാറ്റവും നേട്ടങ്ങളും സൃഷ്ടിക്കാൻ കഴിഞ്ഞ നഗരസഭയിൽ ടൂറിസം മേഖലയെ കൂടി പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് കുളിർമല ബയോപാർക്ക് പദ്ധതി നടപ്പിലാക്കുന്നത്.
ഏറ്റവും മികച്ച പദ്ധതിയാക്കി മാറ്റുന്നതിന് കൂടുതൽ സ്ഥലസൗകര്യം ആവശ്യമായി വരുമെന്നതിനാൽ സ്വകാര്യ പങ്കാളിത്തത്തോടെ കൂടിയാണ് പദ്ധതി നടപ്പിലാക്കാൻ നഗരസഭ ആലോചിക്കുന്നത്.
നല്ല കാലാവസ്ഥ എല്ലായിപ്പോഴും നിലനിർത്തുന്ന കുളിർമലയിൽ കുടുംബസമേതം സമയം ചിലവഴിക്കുവാനും കുട്ടികൾക്കുള്ള പാർക്കും അഡ്വഞ്ചർ ടൂറിസവുമുൾപ്പെടെ വിപുലമായ കഴിയാവുന്ന സാധ്യതകളെ ഉപയോഗപ്പെടുത്തി പ്രകൃതി സൗഹൃദ അന്തരീക്ഷത്തിലാണ് കുളിർമല ബയോ പാർക്ക് നിർമിക്കുക.