ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ മാ​ലി​ന്യം ത​ള്ളി​യ ഡ്രൈ​വ​ര്‍​മാ​രെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി
Wednesday, June 19, 2024 7:20 AM IST
മ​ഞ്ചേ​രി: ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ മാ​ലി​ന്യം ത​ള്ളി​യ ലോ​റി ഡ്രൈ​വ​ര്‍​മാ​രെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി. പി​ടി​യി​ലാ​യ ഡ്രൈ​വ​ര്‍​മാ​രെ​ക്കൊ​ണ്ടു ത​ന്നെ പ​രി​സ​രം വൃ​ത്തി​യാ​ക്കി. ഞാ​യ​റാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യാ​ണ് സം​ഭ​വം. കാ​വ​നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വാ​ക്കാ​ലൂ​ര്‍ ക​ക്കോ​ടു​ള്ള ക​രി​ങ്ക​ല്‍ ക്വാ​റി​യി​ലേ​ക്കാ​ണ് കോ​ഴി മാ​ലി​ന്യം ത​ള്ളി​യ​ത്. നി​ല​വി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ത്ത ക്വാ​റി​യി​ലേ​ക്ക് മൂ​ന്ന് ടി​പ്പ​ര്‍ ലോ​റി​ക​ളി​ലാ​യി മാ​ലി​ന്യം കൊ​ണ്ടു പോ​ക​വെ റോ​ഡി​ല്‍ മൂ​ന്നു കി​ലോ മീ​റ്റ​റോ​ളം മാ​ലി​ന്യം വീ​ണി​രു​ന്നു.

മൂ​ന്നു ലോ​റി​ക​ളി​ല്‍ ഒ​ന്ന് ര​ക്ഷ​പ്പെ​ട്ടു​വെ​ങ്കി​ലും അ​വ​ശേ​ഷി​ക്കു​ന്ന ര​ണ്ടെ​ണ്ണം നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടു​ക​യും ഡ്രൈ​വ​ര്‍​മാ​രെ​ക്കൊ​ണ്ടു ത​ന്നെ പ​രി​സ​രം വൃ​ത്തി​യാ​ക്കി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വാ​ഹ​നം അ​ധി​കൃ​ത​ര്‍​ക്ക് കൈ​മാ​റി.

പ​ഞ്ചാ​യ​ത്ത് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ മു​ഹ​മ്മ​ദ് ആ​ഷി​ഖ് സ്ഥ​ല​ത്തെ​ത്തി മ​ഹ​സ​ര്‍ ത​യാ​റാ​ക്കി. കേ​ര​ള പ​ഞ്ചാ​യ​ത്ത് രാ​ജ് ആ​ക്ട് 219എ​ന്‍, 219 എ​സ്, 219 യു, ​ഖ​രാ​മ​ലി​ന്യ പ​രി​പാ​ല​ന ച​ട്ടം 2016, എ​ന്നീ നി​യ​മ​ങ്ങ​ള്‍ ചേ​ര്‍​ത്തു​ള്ള മ​ഹ​സ​റും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഇ​ന്‍​ചാ​ര്‍​ജ് കൗ​ല​ത്ത് ഇ.​കെ.​യു​ടെ പ​രാ​തി​യും അ​രീ​ക്കോ​ട് പോ​ലീ​സി​ന് കൈ​മാ​റി. സം​ഭ​വ​ത്തി​ല്‍ മ​ത്താ​യി ക​ക്കാ​ട്, അ​രു​ണ്‍ തി​രു​വ​മ്പാ​ടി എ​ന്നി​വ​ര്‍​ക്കെ​തി​രേ പേ​ലീ​സ് കേ​സെ​ടു​ത്തു.