ആശുപത്രി പരിസരത്തെ മലിനജലം ദുരിതമാകുന്നു
1430404
Thursday, June 20, 2024 5:37 AM IST
മഞ്ചേരി : സാംക്രമിക രോഗങ്ങള്‍ കൊണ്ട് ജനം പൊറുതിമുട്ടുമ്പോള്‍ ആശുപത്രി പരിസരത്ത് മലിനജലം കെട്ടി നില്‍ക്കുന്നത് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പൊതു ജനങ്ങള്‍ക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു.
മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി കാഷ്വാലിറ്റിക്കടുത്തുള്ള ജനത ഫാര്‍മസിയുടെ പിറകിലാണ് മലിന ജലം കെട്ടിക്കിടക്കുന്നത്. രോഗികളുമായി വരുന്ന കൂട്ടിരിപ്പുകാര്‍ രോഗികളായി മാറുന്ന അവസ്ഥയാണുള്ളതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
കൊതുജന്യ രോഗങ്ങള്‍ക്കു നേരേ ജാഗ്രത പുലര്‍ത്തണമെന്ന് നിരന്തരം പറയുന്ന ആരോഗ്യ വകുപ്പ്, മൂക്കിനു താഴെയുള്ള ഈ കൊതുകു വളര്‍ത്തല്‍ കേന്ദ്രം കണ്ടില്ലെന്ന് നടിക്കുകയാണ്.