അ​ടി​യ​ന്തര​മാ​യി ഓ​വ് പാ​ലം നി​ർ​മി​ച്ച് വ​ണ്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
Thursday, June 13, 2024 6:01 AM IST
വ​ണ്ടൂ​ർ: മ​രം ക​യ​റ്റി​വ​ന്ന ലോ​റി ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ത​ക​ർ​ന്നു​വീ​ണ ഓ​വ് പാ​ലം അ​ടി​യ​ന്തി​ര​മാ​യി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്.

വ​ണ്ടൂ​ർ ഷാ​രി​യി​ൽ വെ​ള്ളാ​മ്പു​റം റോ​ഡി​ലെ ഓ​വ് പാ​ല​മാ​ണ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്. അ​ടു​ത്ത​ദി​വ​സം എ.​പി. അ​നി​ൽ കു​മാ​ർ എം​എ​ൽ​എ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് അ​ടി​യ​ന്ത​ര​മാ​യി പാ​ലം ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എം. സീ​ന​യും എം​എ​ൽ​എ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

വെ​ള്ള​മൊ​ഴു​കി പോ​കാ​ൻ വ​ലി​യൊ​രു കോ​ൺ​ക്രീ​റ്റ് പൈ​പ്പ് സ്ഥാ​പി​ച്ച് അ​തി​നു​മു​ക​ളി​ൽ ക്വാ​റി​വേ​സ്റ്റ് നി​ക​ത്തി​യാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്വ​ന്ത​നി​ല​യി​ൽ താ​ത്ക്കാ​ലി​ക പാ​ലം നി​ർ​മി​ച്ച​ത്.

അ​തേ സ​മ​യം ഇ​വി​ടെ പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് 12 ല​ക്ഷം രൂ​പ അ​ടി​യ​ന്തി​ര​മാ​യി അ​നു​വ​ദി​ക്കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.