വി​സ ത​ട്ടി​പ്പു​ക​ള്‍​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണം: ജി​ല്ലാ പ്ര​വാ​സി പ​രാ​തി പ​രി​ഹാ​ര സ​മി​തി
Wednesday, June 12, 2024 5:30 AM IST
മ​ല​പ്പു​റം: വ്യാ​പ​ക​മാ​കു​ന്ന വി​സ ത​ട്ടി​പ്പു​ക​ള്‍​ക്കെ​തി​രേ വി​ദേ​ശ തൊ​ഴി​ല​ന്വേ​ഷ​ക​രും പ്ര​വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന മ​ല​പ്പു​റം ജി​ല്ലാ പ്ര​വാ​സി പ​രാ​തി പ​രി​ഹാ​ര സ​മി​തി യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു.

സ​മി​തി​ക്കു മു​മ്പാ​കെ വ​ന്ന നി​ര​വ​ധി പ​രാ​തി​ക​ള്‍ വി​സ ത​ട്ടി​പ്പു​ക​ളും പ്ര​വാ​സി​ക​ള്‍ ഇ​ര​ക​ളാ​യ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്. പ​രാ​തി​ക​ളി​ല്‍ കു​റ്റ​മ​റ്റ​രീ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ബ​ന്ധ​പ്പെ​ട്ട പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് യോ​ഗ​ത്തി​ല്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

എ​ന്നാ​ല്‍ മ​ല​യാ​ളി​ക​ളെ പോ​ലെ പ്ര​ബു​ദ്ധ​രാ​യ സ​മൂ​ഹ​ത്തി​ല്‍ പോ​ലും വി​സ ത​ട്ടി​പ്പു​ക​ള്‍​ക്ക് ഇ​ര​യാ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കു​ന്ന​ത് ജാ​ഗ്ര​ത​ക്കു​റ​വ് കൊ​ണ്ടാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. തൊ​ഴി​ല്‍ വി​സ​യു​ടെ ആ​ധി​കാ​രി​ക​ത ഉ​റ​പ്പാ​ക്കാ​നും വ്യാ​ജ റി​ക്രൂ​ട്ടി​ങ് ഏ​ജ​ന്‍​സി​ക​ളെ തി​രി​ച്ച​റി​യാ​നും കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള കൊ​ച്ചി​യി​ലെ പ്രൊ​ട്ട​ക്റ്റ​ര്‍ ഓ​ഫ് എ​മി​ഗ്ര​ന്‍റ​സ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടാം.

ഫോ​ണ്‍- 0484 2315400, ഇ-​മെ​യി​ല്‍ [email protected]. നോ​ര്‍​ക്ക റൂ​ട്ട്‌​സി​ന്‍റെ ടോ​ള്‍ ഫ്രീ ​ന​മ്പ​റാ​യ 1800 425 3939 ലും ​വി​ദേ​ശ​ത്ത് നി​ന്ന് +91 8802012345 (മി​സ്ഡ് കോ​ള്‍ സേ​വ​നം) ന​മ്പ​റി​ലും സ​ഹാ​യ​ങ്ങ​ള്‍​ക്ക് ബ​ന്ധ​പ്പെ​ടാം.

ജി​ല്ല​യി​ല്‍ പ്ര​വാ​സി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത ബ്ലോ​ക്കു​ക​ളി​ല്‍ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ രൂ​പീ​ക​രി​ക്കാ​നും സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ വ്യ​വ​സാ​യ പാ​ര്‍​ക്കു​ക​ള്‍ സ്ഥാ​പി​ക്കാ​നും വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന​ക​ള്‍ യോ​ഗ​ത്തി​ല്‍ സ​ഹ​ക​ര​ണം ഉ​റ​പ്പു ന​ല്‍​കി. ആ​കെ 11 പ​രാ​തി​ക​ളാ​ണ് യോ​ഗ​ത്തി​ല്‍ പ​രി​ഗ​ണി​ച്ച​ത്.

എ​ല്‍​എ​സ്ജി​ഡി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ വി.​കെ. മു​ര​ളി, പ്ര​വാ​സി ക്ഷേ​മ ബോ​ര്‍​ഡ് ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ മു​ഹ​മ്മ​ദ് എം. ​ബ​ഷീ​ര്‍ നോ​ര്‍​ക്ക മാ​നേ​ജ​ര്‍ സി.​ര​വീ​ന്ദ്ര​ന്‍ സ​മി​തി അം​ഗ​ങ്ങ​ളാ​യ നാ​ജി​റ അ​ഷ്‌​റ​ഫ്, വി.​കെ. റ​ഊ​ഫ്, ടി.​പി. ദി​ലീ​പ് ബ​ന്ധ​പ്പെ​ട്ട മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ത്തു.