നി​ല​മ്പൂ​രി​ല്‍ മു​ന്ന​റി​യി​പ്പ് സൈ​റ​ണു​ക​ള്‍ പ​രീ​ക്ഷ​ണം ന​ട​ത്തി
Wednesday, June 12, 2024 5:30 AM IST
നി​ല​മ്പൂ​ര്‍: സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മു​ന്ന​റി​യി​പ്പ് സൈ​റ​ണു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന പ​രീ​ക്ഷ​ണം ന​ട​ത്തി.

ജി​ല്ല​യി​ലെ എ​ട്ട് സ്ഥ​ല​ങ്ങ​ളി​ല്‍ ചൊ​വ്വാ​ഴ്ച നാ​ലു​മ​ണി​ക്ക് ശേ​ഷം സൈ​റ​ണു​ക​ള്‍ മു​ഴ​ങ്ങി. നി​ല​മ്പൂ​രി​ല്‍ നാ​ലു​മ​ണി​ക്കാ​ണ് സൈ​റ​ണ്‍ മു​ഴ​ങ്ങി​യ​ത്. ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ കീ​ഴി​ല്‍ ക​വ​ചം മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത​ല​ത്തി​ല്‍ സ്ഥാ​പി​ച്ച 85 സൈ​റ​ണു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന പ​രീ​ക്ഷ​ണ​മാ​ണ് വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ​ത്.

നി​ല​മ്പൂ​ര്‍. ജി​എം​വി​എ​ച്ച്എ​സ്എ​സ്, ജി​എ​ച്ച്എ​സ്എ​സ്. പാ​ല​പ്പെ​ട്ടി, ജി​എ​ച്ച്എ​സ്എ​സ് തൃ​ക്കാ​വ്, ജി​എം​എ​ല്‍​പി​എ​സ്. കൂ​ട്ടാ​യി നോ​ര്‍​ത്ത്, ജി​യു​പി​എ​സ്. പു​റ​ത്തൂ​ര്‍ പ​ടി​ഞ്ഞാ​റെ​ക്ക​ര, ജി​എം​യു​പി​എ​സ് പ​റ​വ​ണ്ണ, ജി​എ​ഫ്.​യു​പി​എ​സ് പ​ര​പ്പ​ന​ങ്ങാ​ടി ചെ​ട്ടി​പ്പ​ടി, ജി​വി​എ​ച്ച്എ​സ് കീ​ഴു​പ​റ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ജി​ല്ല​യി​ല്‍ സൈ​റ​ണു​ക​ള്‍ സ്ഥാ​പി​ച്ച​ത്.