വോ​ട്ട​ര്‍​മാ​ര്‍​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്താ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്ന് എ​ട​വ​ണ്ണ​യി​ല്‍
Wednesday, June 12, 2024 5:30 AM IST
നി​ല​മ്പൂ​ര്‍: വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് തി​ള​ക്ക​മാ​ര്‍​ന്ന വി​ജ​യം നേ​ടി​യ ശേ​ഷം ത​ന്‍റെ മ​ണ്ഡ​ല​ത്തി​ലേ​ക്ക് ആ​ദ്യ​മാ​യി എ​ത്തു​ന്ന രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രും നേ​താ​ക്ക​ളും വ​ന്‍ സ്വീ​ക​ര​ണ​മാ​ണ് ഒ​രു​ക്കു​ന്ന​ത്. വ​ണ്ടൂ​ര്‍, നി​ല​മ്പൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​വ​ര്‍​ത്ത​ക​രും നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും.

എ​ട​വ​ണ്ണ സീ​തി​ഹാ​ജി പാ​ല​ത്തി​ന് സ​മീ​പ​ത്തു നി​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി​യെ റോ​ഡ് ഷോ​യി​ലൂ​ടെ ജ​മാ​ല്‍ അ​ങ്ങാ​ടി​യി​ലേ​ക്ക് എ​ത്തി​ക്കും. രാ​വി​ലെ 10 മ​ണി​യോ​ടെ ക​രി​പ്പൂ​ര്‍ വി​മാ​ന​താ​വ​ള​ത്തി​ല്‍ എ​ത്തു​ന്ന രാ​ഹു​ല്‍ ഗാ​ന്ധി നേ​രേ എ​ട​വ​ണ്ണ​യി​ലേ​ക്ക് എ​ത്തും. മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ ചേ​ര്‍​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യെ സ്വീ​ക​രി​ക്കും. വ​യ​നാ​ട് മ​ണ്ഡ​ലം ഒ​ഴി​യു​ന്ന കാ​ര്യം എ​ട​വ​ണ്ണ​യി​ലെ യോ​ഗ​ത്തി​ല്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​നം തു​ട​ങ്ങാ​നി​രി​ക്കെ രാ​ഹു​ല്‍ ഗാ​ന്ധി എ​ത്തു​ന്ന​ത് വോ​ട്ട​ര്‍​മാ​ര്‍​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്താ​നാ​ണ്. 3,64,422 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി വി​ജ​യി​ച്ച​ത്.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ റാ​യ്ബ​റേ​ലി​യി​ല്‍ നി​ന്നു കൂ​ടി വി​ജ​യ​ച്ച​തി​നാ​ല്‍ ഒ​രു മ​ണ്ഡ​ലം ഒ​ഴി​യേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. എ​ട​വ​ണ്ണ​യി​ലെ സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം നേ​രേ ക​ല്‍​പ്പ​റ്റ​യി​ലേ​ക്ക് ആ​യി​രി​ക്കും രാ​ഹു​ല്‍ പോ​കു​ക.

കോ​ണ്‍​ഗ്ര​സും രാ​ഹു​ല്‍ ഗാ​ന്ധി​യും മി​ക​ച്ച വി​ജ​യം നേ​ടി​യ ശേ​ഷം ആ​ദ്യ​മാ​യി ത​ന്‍റെ മ​ണ്ഡ​ല​ത്തി​ലേ​ക്ക് എ​ത്തു​മ്പോ​ള്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ വി​ജ​യ​ത്തി​ല്‍ നി​ര്‍​ണ്ണാ​യ പ​ങ്ക് വ​ഹി​ച്ച വ​ണ്ടൂ​ര്‍, നി​ല​മ്പൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു കേ​ന്ദ്ര​ത്തി​ല്‍ പോ​ലും പ​ങ്കെ​ടു​പ്പി​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത് നി​ല​മ്പൂ​ര്‍, വ​ണ്ടൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ലെ യു​ഡി​എ​ഫ് നേ​തൃ​ത്വ​ങ്ങ​ളു​ടെ വീ​ഴ്ച്ച​യാ​ണെ​ന്ന് ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്.

രാ​ഹു​ല്‍ ഗാ​ന്ധി ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ ചെ​ലു​ത്തേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​നി നി​ല​മ്പൂ​ര്‍, വ​ണ്ടൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട​ര്‍​മാ​രെ നേ​രി​ല്‍ ക​ണ്ട് ന​ന്ദി രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള സാ​ധ്യ​ത​യും കു​റ​വാ​ണ്.