ടോ​പ്പേ​ഴ്‌​സ് മീറ്റ് ന​ട​ത്തി
Tuesday, June 11, 2024 7:54 AM IST
നി​ല​മ്പൂ​ര്‍: മൂ​ത്തേ​ടം ഫാ​ത്തി​മ ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ മി​ക​ച്ച വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​നു​വേ​ണ്ടി ടോ​പ്പേ​ഴ്‌​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി രൂ​പ​ത മു​ഖ്യ വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ കി​പ്പി​ള്ളി കോ​ര്‍ എ​പ്പി​സ്‌​കോ​പ്പാ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ഗീ​താ ജാ​ന​റ്റ് വൈ​റ്റ്‌​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ഴി​ഞ്ഞ അ​ക്കാ​ദ​മി വ​ര്‍​ഷ​ത്തി​ല്‍ 14 വ​കു​പ്പു​ക​ളി​ല്‍ നി​ന്നും മി​ക​ച്ച വി​ജ​യം നേ​ടി​യ 24 പേ​രെ​യാ​ണ് ക്യാ​ഷ് അ​വാ​ര്‍​ഡും ഉ​പ​ഹാ​ര​വും ന​ല്‍​കി അ​നു​മോ​ദി​ച്ച​ത്. ച​ട​ങ്ങി​ല്‍ മൂ​ത്തേ​ടം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ഉ​സ്മാ​ന്‍, കോ​ള​ജ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ.​എ. ആ​ന്‍​ഡ്രൂ, കോ​ള​ജ് സി​ഇ​ഒ​യും ബ​ര്‍​സാ​റു​മാ​യ ഫാ. ​വ​ര്‍​ഗീ​സ് ക​ണി​യാം​പ​റ​മ്പി​ല്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ടി.​കെ. സ​തീ​ശ​ന്‍, അ​ധ്യാ​പ​ക​രാ​യ സം​ഗീ​ത, ടി​ന്‍റു തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.