സ്പെഷല്‍ എഡ്യൂക്കേറ്റര്‍മാര്‍ക്കും കോഓര്‍ഡിനേറ്റര്‍മാര്‍ക്കും പരിശീലനം
1418307
Tuesday, April 23, 2024 7:15 AM IST
നിലമ്പൂര്‍: വിദ്യാര്‍ഥികളുടെ പഠന വൈകല്യങ്ങളും പഠന സംബന്ധമായ പ്രയാസങ്ങളും മനസിലാക്കുന്നതിനും കുട്ടികള്‍ക്ക് പിന്തുണ നല്കുന്നതിനുമായി നിലമ്പൂര്‍ ബിആര്‍സിയിലെ സ്പെഷല്‍ എഡ്യൂക്കേറ്റര്‍മാര്‍ക്കും ക്ലസ്റ്റര്‍ റിസോഴ്സ് സെന്റര്‍ കോഓര്‍ഡിനേറ്റര്‍മാര്‍ക്കും പരിശീലനം നല്കി.
സമഗ്ര ശിക്ഷാ കേരളയുടെയും ആരോഗ്യവകുപ്പിന്റെയും ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പീച്ച് ആന്‍ഡ് ഹിയറിംഗ് ഔട്ട് റിച്ച് സെന്റര്‍ ചുങ്കത്തറയുടെയും നേതൃത്വത്തില്‍ ചുങ്കത്തറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് പരിശീലനം നല്‍കിയത്. സമഗ്ര ശിക്ഷാകേരളം ജില്ലാ പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ പി. മനോജ്കുമാര്‍ പരിശീലനം ഉദ്ഘാടനം ചെയ്തു.
നിലമ്പൂര്‍ എഇഒ കെ. പ്രേമാനന്ദ് അധ്യക്ഷത വഹിച്ചു. ചുങ്കത്തറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. നജ്ല വിശിഷ്ടാതിഥിയായിരുന്നു. നിലമ്പൂര്‍ ബിപിസി എം. മനോജ്കുമാര്‍, എ. ജയന്, എം.പി. ഷീജ, സ്പീച്ച് തെറാപ്പിസ്റ്റ്മാരായ നൂറ, ഐഡ, എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി.
കോവിഡ് കാലത്ത് കുട്ടികള്‍ക്കുണ്ടായ പഠന വിടവ് നികത്തുന്നതിനു കഴിഞ്ഞ അക്കാഡമിക വര്‍ഷം വിജയഭേരി, വിജയ സ്പര്‍ശം എന്ന പേരില്‍ കുട്ടികള്‍ക്ക് പിന്തുണ നല്‍കിയിരുന്നു. വര്‍ഷാവസാന വിലയിരുത്തലിനു ശേഷവും അധികപഠന പിന്തുണ നല്‍കേണ്ടവരായി കണ്ടെത്തിയ കുട്ടികള്‍ക്ക് തുടര്‍ന്ന് പരിശീലനം നല്‍കും.