തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണം: മഞ്ഞളാംകുഴി അലി എംഎല്‍എ
1397001
Sunday, March 3, 2024 4:52 AM IST
മക്കരപ്പറമ്പ്: തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക വഴി തൊഴിലില്ലായ്മ പരിഹരിക്കാനാകുമെന്ന് മഞ്ഞളാംകുഴി അലി എംഎല്‍എ.
കേരള സര്‍ക്കാര്‍ അംഗീകൃത റൂട്രോണിക്സ് സ്ഥാപനമായ ഗൈയിന് അക്കാഡമിയുടെ പത്താം വാര്‍ഷിക സമ്മേളനം മക്കരപ്പറമ്പില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റാഫ് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എം. അബ്ദു മുഖ്യാഥിതിയായിരുന്നു. വ്യാപാരി വ്യവസായി യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി അക്രം ചുണ്ടയില്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സുഹ്റാബി കാവുങ്ങള്‍, മെമ്പര്‍മാരായ സാബിറ കുഴിയേങ്ങല്‍, പി.ടി. ഷഹീദ, ഷബീര്‍ വടക്കേങ്ങര, സിനിമാ സംവിധായകന് അജു അജീഷ് , റാഫ് ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ. ജയന്, ജുബീന സാദത്ത്, സിനി ആര്‍ട്ടിസ്റ്റ് പ്രശാന്ത് മാധവന്, പി. ഗഫാര്‍, കെ.പി. മുഹമ്മദാലി, അബ്ബാസ് കുറ്റിപ്പുളിയന്, ഡയറക്ടര്‍ ശബ്ന തുളുവത്ത്, പ്രിന്‍സിപ്പല്‍ ആദില്‍ തുളുവത്ത് എന്നിവർ പ്രസംഗിച്ചു.