സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികളുടെ കമ്മ്യൂണിറ്റി ക്യാമ്പ് ആരംഭിച്ചു
1374683
Thursday, November 30, 2023 7:16 AM IST
രാമപുരം: രാമപുരം ജെംസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ ഒന്നാംവര്‍ഷ എംഎസ്ഡബ്ലിയു വിദ്യാര്‍ഥികളുടെ കമ്മ്യൂണിറ്റി ക്യാമ്പ് ആശ്രയം റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റിയുമായി സഹകരിച്ച് പാലക്കാട് കൊല്ലംകോട് എലവഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു.
എലവഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന് ഉദ്ഘാടനം ചെയ്തു. ഡോ.സി. സുല്‍ഫിക്കര്‍ അധ്യക്ഷതവഹിച്ചു.
ആശ്രയം റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റി ട്രഷറര്‍ സന്തോഷ്,മുഖ്യാഥിതി പ്രഫുല്‍ദാസ് (പട്ടിക വികസന ഓഫീസര്‍ നെന്മാറ ബ്ലോക്ക് പഞ്ചായത്ത്), കെ. കുട്ടികൃഷ്ണന് (ചെയര്മാന് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി എലവഞ്ചേരി പഞ്ചായത്ത്), വി. കൃഷ്ണന്, പ്രസാദ്, പി. ശ്രീഷ്മ, ഷഹാന, ഷഹദ്, എ.പി. മുര്‍ഷിദ് എന്നിവര്‍ പ്രസംഗിച്ചു.
ക്യാമ്പിന്റ് ഭാഗമായി മിനി റിസര്‍ച്ച് നൈപുണ്യ പരിശീലനം പരിസ്ഥിതി സാമൂഹിക ബോധവത്ക്കരണം, സാമൂഹികപ്രവര്‍ത്തന സ്ഥാപനങ്ങളെ മനസിലാക്കല്‍, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍, കലാ സാംസ്കാരിക പരിപാടികള്‍ എന്നിവ നടക്കും. അഞ്ചുദിവസത്തെ ക്യാമ്പ് ഡിസംബര്‍ ഒന്നിന് സമാപിക്കും.