കുടുംബാരോഗ്യ കേന്ദ്രം അണുവിമുക്തമാക്കി
1339882
Monday, October 2, 2023 1:07 AM IST
നിലന്പൂർ: ദിനംപ്രതി നൂറുക്കണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്ന ചാലിയാർ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം അണുവിമുക്തമാക്കി.
കുടുംബാരോഗ്യകേന്ദ്രത്തിലെ ആരോഗ്യവിഭാഗത്തിന്റെ ആവശ്യ പ്രകാരം ജില്ലാ ട്രോമാകെയർ നിലന്പൂർ സ്റ്റേഷൻ യൂണിറ്റിന്റെ നേതൃത്വത്തിലാണ് അണുവിമുക്തമാക്കിയത്. മഞ്ചേരി സ്റ്റേഷൻ യൂണിറ്റിൽ നിന്നെത്തിച്ച ഫോഗിംഗ് മെഷീൻ ഉപയോഗിച്ചാണ് ട്രോമാകെയർ അംഗങ്ങൾ ചാലിയാർ കുടുംബാരോഗ്യകേന്ദ്രം അണുവിമുക്തമാക്കിയത്.
ആരോഗ്യ വകുപ്പിനു വേണ്ടി ഡോ. റെയ്ന വി. രാജ്, സ്റ്റാഫ് നഴ്സ് ജിതില എന്നിവർ പ്രസംഗിച്ചു. നിലന്പൂർ ട്രോമാകെയർ ലീഡർ പി.കെ. മുജീബിന്റെ നേതൃത്വത്തിൽ വോളണ്ടിയർമാരായ സിനാൻ മന്പാട്, മുനീർ മന്പാട്, സുധീർ ബാബു, യൂനുസ് രാമംകുത്ത്, മഞ്ചേരി യൂണിറ്റിന്റെ ലീഡർ ശ്രീജേഷ്, അസീസ് തൃക്കലങ്ങോട് എന്നിവരും സേവനത്തിൽ പങ്കാളികളായി. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആംബുലൻസ് സർവീസും ട്രോമാകെയറിനുണ്ട്. ഫോണ്: 9188969107, 9949679110.