കഞ്ചാവ് കടത്ത്: 61കാരന് മൂന്നു വർഷം തടവ്
1339712
Sunday, October 1, 2023 7:47 AM IST
മഞ്ചേരി: ഓട്ടോറിക്ഷയിൽ ആറു കിലോ കഞ്ചാവ് കടത്തിയതിനു പിടിയിലായ 61കാരനെ മഞ്ചേരി എൻഡിപിഎസ് കോടതി മൂന്നു വർഷം തടവിനും പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പെരിന്തൽമണ്ണ കുറുവ ചെറുകുളന്പ് സ്കൂൾപടിയിൽ ചക്കിപ്പറന്പൻ മൊയ്തീൻകുട്ടിയെയാണ് ശിക്ഷിച്ചത്. 2016 മാർച്ച് 16നാണ് കേസിനാസ്പദമായ സംഭവം.