യൂത്ത് ലീഗ് മണ്ഡലം സമ്മേളനം സമാപിച്ചു
1298871
Wednesday, May 31, 2023 5:08 AM IST
പെരിന്തൽമണ്ണ: ഫാസിസം മത നിരാസം യുവതയുടെ കരുതൽ എന്ന പ്രമേയത്തിൽ പെരിന്തൽമണ്ണ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സമ്മേളനം പെരിന്തൽമണ്ണ ഷിഫ കണ്വൻഷൻ സെന്ററിൽ നടന്നു.
മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സിദ്ദീഖ് വാഫി പതാകയുയർത്തി. ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.അബ്ദുൾ ഹമീദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും വർഗീയതയുടെയും രാഷ്ട്രീയം പ്രചരിപ്പിക്കുന്നവർ രാജ്യം ഭരിക്കുന്പോൾ അവരിൽ രാജ്യത്തെ മോചിപ്പിക്കുവാനുള്ള പോരാട്ടത്തിൽ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് പ്രസിഡന്റ് സിദ്ദീഖ് വാഫി അധ്യക്ഷത വഹിച്ചു. നാല് സെഷനുകളിലായി നടന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം, അഡ്വ.ദീപിക സിംഗ് റജാവത്ത്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി മുസ്തഫ അബ്ദുൾ ലത്തീഫ് എന്നിവർ വിഷയാവതരണം നടത്തി.
മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഡോ.എം.പി.അബ്ദു സമദ് സമദാനി എംപി, നജീബ് കാന്തപുരം എംഎൽഎ, ലീഗ് ജില്ലാ സെക്രട്ടറിമാരായ സലീം കുരുവന്പലം, താമരത്ത് ഉസ്മാൻ, മണ്ഡലം പ്രസിഡന്റ് എ.കെ നാസർ, ജനറൽ സെക്രട്ടറി അഡ്വ.എസ്.അബ്ദുസലാം, ഖത്തർ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ ഷൗക്കത്ത് നാലകത്ത്, സുബൈർ, ജമാൽ, ബഷീർ നാലകത്ത്, അസീസ് കോളക്കാടൻ, ഹുസൈൻ കളപ്പാടൻ, സി.ബഷീർ, മുസമ്മിൽ ഖാൻ, പി.ടി സക്കീർ തുടങ്ങിയവർ പ്രസംഗിച്ചു. സമാപന സമ്മേളനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി .നജീബ് കാന്തപുരം എംഎൽഎ, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അഡ്വ.ഫൈസൽ ബാബു എന്നിവർ പ്രസംഗിച്ചു.