കെ.എസ് ഹരിഹരനെയും ലക്ഷ്മണനെയും ആദരിക്കും
1297141
Wednesday, May 24, 2023 11:54 PM IST
പെരിന്തൽമണ്ണ: എസ്എൻഡിപി പെരിന്തൽമണ്ണ യൂണിയൻ 28 ന് പെരിന്തൽമണ്ണയിൽ സംഘടിപ്പിക്കുന്ന വാർഷിക യോഗത്തിൽ യൂണിയൻ പ്രസിഡന്റ് പാറക്കോട്ടിൽ ഉണ്ണിയുടെ ജീവചരിത്രമായ "ഒരു ജനകീയന്റെ ചവിട്ടടിപ്പാത’ രചിച്ച സിനിമാ സംവിധായകൻ കെ.എസ്. ഹരിഹരനെയും ജമ്മുകാഷ്മീരിൽ നടന്ന ജൂണിയർ ബോക്സിംഗ് മത്സരത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ ലക്ഷ്മണനെയും ആദരിക്കും.
കെ.എസ്. ഹരിഹരന് ഈ വർഷത്തെ നവാഗത സിനിമാ സംവിധായകനുള്ള സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിരുന്നു. ചിത്രം (കാളച്ചേകോൻ). കൂടാതെ കലാ സാഹിത്യ, സാമൂഹിക, സാംസ്ക്കാരിക, വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തിൽ പത്തോളം അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം സംവിധാനം ചെയ്യുന്ന മറ്റൊരു സിനിമയായ "അക്കുത്തിക്കുത്താന’ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങാനിരിയ്ക്കുന്നു. പെരിന്തൽമണ്ണ യൂണിയൻ സെക്രട്ടറി കോതറായിൽ വാസു ഉൾപ്പെടെ നിരവധി എസ്എൻഡിപി യൂണിയൻ പ്രവർത്തകർ വാർഷികാഘോഷത്തിനു നേതൃത്വം നൽകും.