വികസന ഫണ്ട് ലഭ്യമാക്കാത്തതിൽ പ്രതിഷേധ ധർണ
1282284
Wednesday, March 29, 2023 11:45 PM IST
മക്കരപ്പറന്പ്: സംസ്ഥാന സർക്കാർ ബജറ്റ് അവതരണ വേളയിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുമെന്ന് പ്രഖ്യാപിച്ച വികസന ഫണ്ട് യഥാസമയം നൽകാതെ പ്രാദേശിക സർക്കാരുകളെ വഞ്ചിച്ച നടപടിയിലും മൂന്നു മാസക്കാലമായി പെൻഷൻ തുക നൽകാതെ പാവപ്പെട്ടവരെ പ്രയാസത്തിലാക്കുന്ന പിണറായി സർക്കാരിനെതിരേ പ്രതിഷേധിച്ചും മക്കരപ്പറന്പ് ഗ്രാമപഞ്ചായത്ത് മുസ്ലിം ലീഗ് മെംബർമാർ പ്രതിഷേധ ധർണ നടത്തി.
മക്കരപ്പറന്പ് പഞ്ചായത്ത് പരിസരത്ത് നടന്ന ധർണ പ്രസിഡന്റ് സുഹറാബി കാവുങ്ങൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റാബിയ അറക്കൽ അധ്യക്ഷത വഹിച്ചു.