കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണം: അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പാർലമെന്‍റിൽ എം​പി
Friday, December 9, 2022 12:11 AM IST
നി​ല​ന്പൂ​ർ: കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണം മ​നു​ഷ്യ​രു​ടെ ജീ​വ​നും സ്വ​ത്തി​നും പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്ന​താ​യും ഇ​ത് അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പി.​വി.​അ​ബ്ദു​ൽ വ​ഹാ​ബ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു. വ​ന​സം​ര​ക്ഷ ഭേ​ദ​ഗ​തി ബി​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ർ​ല​മെ​ന്‍റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​ല​ന്പൂ​രി​ൽ മ​നു​ഷ്യ​ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന ആ​ന​ക​ളു​ടെ ആ​ക്ര​മ​ണം ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര പ​രി​സ്ഥി​തി, വ​നം​മ​ന്ത്രി ഭൂ​പേ​ന്ദ്ര യാ​ദ​വി​നോ​ടാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. സോ​ളാ​ർ ഫെ​ൻ​സി​ങ് സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്പോ​ൾ ഫ​ണ്ടി​ല്ലെ​ന്നാ​ണ് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥി​ര​മാ​യി പ​റ​യു​ന്ന​ത്. കാ​ട്ടാ​ന​ക​ൾ​ക്ക് ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ള്ള​ത് പോ​ലെ നാ​ട്ടി​ലു​ള്ള മ​നു​ഷ്യ​ർ​ക്കും സ്വൈ​ര്യ ജീ​വി​ത​ത്തി​ന് അ​വ​കാ​ശ​മു​ണ്ട്. ആ​ന​ക​ളു​ടെ ജീ​വി​തം സം​ര​ക്ഷി​ക്കു​ന്ന പോ​ലെ മ​നു​ഷ്യ ജീ​വി​തം സം​ര​ക്ഷി​ക്കാ​നും ന​ട​പ​ടി​യു​ണ്ടാ​ക​ണം. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.