റിയാദിൽ വാഹനാപകടം: മലപ്പുറം ജില്ലയിലെ രണ്ടു പേർ മരിച്ചു
1228260
Friday, October 7, 2022 10:23 PM IST
മലപ്പുറം: റിയാദ്- ബുറൈദക്കടുത്ത് വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. മലപ്പുറം മക്കരപ്പറന്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാൽ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈൻ (23) എന്നിവരാണ് മരിച്ചത്. അൽറാസിലെ നബ്ഹാനിയയിൽ ഇന്നലെ പുലർച്ചെ മൂന്നു മണിക്കാണ് സംഭവം.
ഹുറൈമലയിൽ ജോലി ചെയ്യുന്ന ഇവർ കുടുംബ സമേതം മദീനയിലേക്ക് പുറപ്പെട്ടതായിരുന്നു. കുടുംബത്തിലെ മറ്റുളളവരെ പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. അൽറാസ് കെഎംസിസി പ്രസിഡന്റ് ശുഐബ്, ഉനൈസ കെഎംസിസി പ്രസിഡന്റ് ജംഷീർ മങ്കട, റിയാദ് കെഎംസിസി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ എന്നിവർ ബന്ധുക്കളെ സഹായിക്കാൻ രംഗത്തുണ്ട്.
ഹുസൈന്റെ പിതാവ് ഉമ്മർ മാതാവ്: കദീജ. ഭാര്യ:ഫസീല. മകൻ: ബിഷ്റുൽ ഹാഫി. സഹോദരങ്ങൾ: അബ്ദുൽ മജീദ്, മുസ്തഫ, ഉമ്മുൽ ഹൈർ, ഫൗസിയ, മാരിയത്ത്, സഫിയ്യ, ബുഷ്റ. മരണപ്പെട്ട ഇഖ്ബാൽ കാച്ചിനിക്കാട്ടെ ചെറുശ്ശോല അബു ആൻഡ് കുഞ്ഞാച്ചുമ്മ മീനാർകുഴി ദന്പതികളുടെ മകനാണ്. ഭാര്യ: മാരിയത്ത് വള്ളിക്കാപ്പറ്റ. മക്കൾ: ഫാത്തിമ മിൻഹ, മുഹമ്മദ് ഫൈസൽ, മുഹമ്മദ് സഫ്വാൻ. സഹോദരർ: അലവിക്കുട്ടി, ഉമറുൽ ഖത്താബ്, ആയിഷ പാങ്ങ്, പാത്തുമ്മ വെള്ളില, സുബൈദ കാച്ചിനിക്കാട്.