മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ൽ; കാ​രു​ണ്യ സ​ഹാ​യം ന​ൽ​കു​ന്ന​താ​യി സ​ർ​ക്കാ​ർ
Thursday, September 22, 2022 11:14 PM IST
മ​ല​പ്പു​റം : സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് ശ​സ്ത്ര​ക്രി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​കി​ത്സ​ക​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന കാ​രു​ണ്യ ബ​ന​വ​ല​ന്‍റ് പ​ദ്ധ​തി സ്റ്റേ​റ്റ് ഹെ​ൽ​ത്ത് ഏ​ജ​ൻ​സി മു​ഖാ​ന്തി​രം നി​ല​വി​ലെ രീ​തി​യി​ൽ ത​ന്നെ ന​ട​പ്പാ​ക്കി വ​രു​ന്നു​ണ്ടെ​ന്നു സ​ർ​ക്കാ​ർ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. കാ​രു​ണ്യ ബ​ന​വ​ല​ന്‍​റ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ലെ അ​വ്യ​ക്ത​ത കാ​ര​ണം ആ​നു​കൂ​ല്യ​ങ്ങ​ൾ യ​ഥാ​സ​മ​യം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യി​ൽ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ട റി​പ്പോ​ർ​ട്ടി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ വി​ശ​ദീ​ക​ര​ണം. 2011- 12 സാ​ന്പ​ത്തി​ക വ​ർ​ഷം ആ​രം​ഭി​ച്ച കാ​രു​ണ്യ ബ​ന​വ​ല​ന്‍​റ് പ​ദ്ധ​തി 2019 ജൂ​ണ്‍ 30 ന് ​നി​കു​തി വ​കു​പ്പി​ന് കീ​ഴി​ൽ നി​ന്നും കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി​യി​ൽ ല​യി​പ്പി​ച്ച​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പി​ന്നീ​ട് 2020 ജൂ​ണ്‍ 16 ന് ​പു​തു​താ​യി രൂ​പീ​ക​രി​ച്ച സ്റ്റേ​റ്റ് ഹെ​ൽ​ത്ത് ഏ​ജ​ൻ​സി​ക്ക് (എ​സ്എ​ച്ച്എ ) ക്ക് ​കൈ​മാ​റി. എ​സ്എ​ച്ച്എ എം​പാ​ന​ൽ ചെ​യ്തി​ട്ടു​ള്ള എ​ല്ലാ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ മു​ഖേ​ന​യും നി​ല​വി​ലെ രീ​തി​യി​ൽ ത​ന്നെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 2019ജൂ​ലൈ ഒ​ന്നു മു​ത​ൽ മൂ​ന്നു ല​ക്ഷം രൂ​പ​യി​ൽ കു​റ​വ് വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തെ​ന്നു റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ആ​രോ​ഗ്യ വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് തീ​ർ​പ്പാ​ക്കി. എ.​സി ഫ്രാ​ൻ​സി​സ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.