എൻസിസി മേധാവി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
1545052
Thursday, April 24, 2025 6:29 AM IST
തിരുവനന്തപുരം: അഞ്ച് ദിവസത്തെ സന്ദർശനത്തിനായി സംസ്ഥാനത്ത് എത്തിയ എൻസിസി മേധാവി ലെഫ്റ്റനന്റ് ജനറൽ ഗുർബിർപാൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.
കേരളത്തിലെ എൻസിസി കേഡറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിനെ സംബന്ധിച്ചും, കേഡറ്റുകളുടെ റിഫ്രഷ്മെന്റ് അലവൻസിനെ സംബന്ധിച്ചും ചർച്ച നടത്തി.
തുടർന്നു പാങ്ങോട് സൈനിക കേന്ദ്രത്തിലെ കുളച്ചൽ സ്റ്റേഡിയത്തിൽ എൻസിസി കേഡറ്റുകൾ ഡയറക്ടർ ജനറലിനു ഗാർഡ് ഓഫ് ഓണർ നൽകി.