എല്ലാ വീടുകളിലും കുടിവെള്ളം ഉറപ്പാക്കും: മന്ത്രി ജി.ആര്. അനിൽ
1545054
Thursday, April 24, 2025 6:29 AM IST
നേമം: പള്ളിച്ചല്‍ വാര്‍ഡില്‍ പുതുതായി നിര്‍മിച്ച പൂവട വാട്ടര്‍ ടാങ്കിന്റെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി ജി.ആര്. അനില്‍ നിര്‍വഹിച്ചു. പൂവട വാട്ടര്‍ ടാങ്ക് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ പള്ളിച്ചല്‍, വിളവൂര്‍ക്കല്‍, ബാലരാമപുരം പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാനാകും.
നബാര്‍ഡില്‍ നിന്നും 10.24 കോടി ചെലവില്‍ 8.7ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ഭൂതല ജലസംഭരണിയാണ് നിര്‍മിച്ചിരിക്കുന്നത്. ഐ.ബി. സതീഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. രാഘേഷ്, വൈസ് പ്രസിഡന്റ് വി.ശശികല, സെക്രട്ടറി എം.കെ. കവിത, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.