മരത്തിൽ നിന്ന് കാല് വഴുതി വീണ് ഗൃഹനാഥന് ദാരുണാന്ത്യം
1544935
Thursday, April 24, 2025 2:59 AM IST
പാറശ്ശാല: മാവില്‍ നിന്നും മാങ്ങ പറിച്ച ശേഷം തിരികെ ഇറങ്ങുമ്പോള്‍ കാല് വഴുതി വീണ ഗൃഹനാഥന് ദാരുണാന്ത്യം. കാട്ടാക്കട വീരണകാവ് ചായ്ക്കുളം, നെല്ലിവിള പുത്തന്‍ വീട്ടില്‍ ബാബുരാജ് (52) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം മൂന്നോടെ ഇഞ്ചിവിളയിലാണ് അപകടം നടന്നത്. പാറശാലക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന മരം കയറ്റ തൊഴിലാളിയായ ബാബുരാജ് മാങ്ങ പറിച്ച ശേഷം ഇറങ്ങവെ കാല് വഴുതി വീണ് തലക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
തുടര്‍ന്ന് പാറശാല ഗവ.താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സുനിത. മക്കള്‍: ഹരീഷ്, അശ്വതി.