പാളയം മാര്‍ക്കറ്റ്; വ്യാപാരികള്‍ പുതിയ കടമുറികളിലേക്കു മാറി
1545043
Thursday, April 24, 2025 6:02 AM IST
പേരൂര്‍ക്കട: പാളയം മാര്‍ക്കറ്റില്‍ നവീകരിച്ച കടമുറികളിലേക്ക് ഒരുവിഭാഗം വ്യാപാരികള്‍ മാറി. ഏകദേശം 150നും 200നും ഇടയ്ക്കു വരുന്ന വ്യാപാരി സംഘങ്ങളാണ് പുതിയ കടമുറികളിലേക്ക് മാറാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്.
ഇതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നുണ്ട്. മതിയായ സൗകര്യങ്ങളില്ലെന്ന് ആരോപിച്ച് കുറച്ചു വ്യാപാരികള്‍ പഴയ സ്ഥലത്തുതന്നെ കച്ചവടം നടത്തിവരുന്നുണ്ട്. അവരെ ഒഴിപ്പിക്കുകയോ എഗ്രിമെന്റ് റദ്ദാക്കുകയോ വേണ്ടിവരുമെന്നു പാളയം വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജന് പറഞ്ഞു.
കഴിഞ്ഞമാസം അവസാനമായിരുന്നു വ്യാപാരികള്‍ക്കു പുതിയ കടമുറികളിലേക്ക് മാറുന്നതിന് നഗരസഭ നല്‍കിയിരുന്ന സമയം. നിലവില്‍ പഴയ കടമുറികള്‍ നഗരസഭ ഏറെക്കുറെ പൊളിച്ചുമാറ്റിക്കഴിഞ്ഞു.