സജാദ് വധശ്രമക്കേസ്; പ്രതികളെ കോടതി ശിക്ഷിച്ചു
1545042
Thursday, April 24, 2025 6:02 AM IST
പേരൂര്‍ക്കട: ചാലയിലെ വ്യാപാരിയായ സജാദിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേരെ വഞ്ചിയൂര്‍ സെഷന്‍സ് കോടതി ശിക്ഷിച്ചു. മണക്കാട് കരിമഠം സ്വദേശികളായ ബിനു ഷാജഹാന്, സവാള സലീം എന്നറിയപ്പെടുന്ന സലീം, സുധി എന്നുവിളിക്കുന്ന സുധീര്‍ എന്നിവരെയാണ് ഏഴുവര്‍ഷത്തേക്ക് കോടതി ശിക്ഷിച്ചത്.
2015-ലാണ് കേസിന്നാസ്പദമായ സംഭവം. ചാലയില്‍ പൗരസമിതിയുടെ മേല്‍നോട്ടത്തിലുണ്ടായിരുന്ന വെയിറ്റിംഗ് ഷെഡ് പരാതി നല്കി പൊളിപ്പിച്ചതിലുള്ള വൈരാഗ്യമായിരുന്നു ആക്രമണത്തിനു കാരണം.