തലചായ്ക്കാനൊരിടം ഒരുക്കി ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്
1545057
Thursday, April 24, 2025 6:29 AM IST
വെള്ളറട: ചിറ്റിലപിള്ളി ഫൗണ്ടേഷന് സേവാഭാരതിയുമായി സഹകരിച്ചു നടപ്പിലാക്കുന്ന തലചായ്ക്കാനൊരിടം പദ്ധതി പൂര്‍ത്തിയാക്കി. ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കടമ്പറ വാര്‍ഡില്‍ കുളങ്ങരമൂഴിയില് അനികുട്ടനും കുടുംബത്തിനും നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം ആർഎസ്എസ് പ്രാന്ത കാര്യവാഹക് ടി.വി. പ്രസാദ് ബാബു നിർവഹിച്ചു. സേവാഭാരതി ഒറ്റശേഖരമംഗലം യൂണിറ്റ് പ്രസിഡന്റ് കെ. മോഹനകുമാര്‍ അധ്യക്ഷത വഹിച്ചു.
സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന സമിതി അംഗവുമായ ഡോ. സാബു കെ. നായര്‍ മംഗള പത്രസമര്‍പ്പണം നിര്‍വഹിച്ചു. കള്ളികാട് പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാര്‍, പഞ്ചായത്തംഗം വിജയന് കള്ളിക്കാട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സേവാഭാരതി ഒറ്റശേഖരമംഗലം യൂണിറ്റ് സെക്രട്ടറി സി.യു. വിഷ്ണു സ്വാഗതവും വൈസ് പ്രസിഡന്റ് എം.വി. അജയകുമാർ നന്ദിയും പറഞ്ഞു.