എംഎല്‍എയുടെ ഡ്രൈവർക്ക് മർദനം; ഒരാൾ അറസ്റ്റിൽ
1545060
Thursday, April 24, 2025 6:29 AM IST
നേമം: എം. വിന്‍സന്റ് എംഎല്‍എയുടെ ഡ്രൈവര്‍ക്ക് മർദനമേറ്റ സംഭവത്തിലെ പ്രതികളിലൊരാളെ നേമം പോലീസ് അറസ്റ്റു ചെയ്തു. എസ്റ്ററ്റ് അരുവാക്കോട് സ്വദേശി സുഭാഷി(48) നെയാണ് അറസ്റ്റു ചെയ്തത്. ഡ്രൈവർ വിനോദ് നെട്ടത്താന്നിക്കും സുഹൃത്തിനും നേരെയാണ് ആക്രമണമുണ്ടായത്.
തിങ്കളാഴ്ച വൈകുന്നേരം പാപ്പനംകോട് എസ്റ്റേറ്റ് ജംഗ്ഷനിലെ തട്ടുകടയ്ക്കു സമീപം രാത്രി ഏഴുമണിയോടുകൂടിയായിരുന്നു സംഭവം. ബൈക്കിലെത്തിയ വിനോദും സുഹൃത്തും ചായ കുടിക്കാനായി ഇറങ്ങിയപ്പോഴാണ് ബൈക്ക് മാറ്റി കൊടുക്കാന്‍ ആവശ്യപ്പെട്ട് രണ്ടുപേര്‍ വിനോദിനെയും സുഹൃത്ത് ബാലരാമപുരം കൊടിനട സ്വദേശി അഖിലിനെയും മര്‍ദ്ദിച്ചത്.
വിനോദിന്റെ ഉടുപ്പ് വലിച്ചു കീറുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ബൈക്ക് കേടുവരുത്തുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിടിയിലായ പ്രതി കാപ്പ ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ്.